ഓൺലൈൻ സർവീസുകൾ

തയ്യല്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി ഗവണ്മെന്റ് ഗസറ്റ് നോട്ടിഫിക്കേഷൻ നം: 10784/Leg/C3/92/Law അനുസരിച്ച് 14.06.1994 ല്‍ കേരളാ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരിക്കപ്പെട്ടു. ഈ ബോർഡിൽ അംഗമാകുന്ന തയ്യൽ തൊഴിലാളി ഏപ്രിൽ 2020 മുതൽ അംശാദായ തുകയായി പ്രതിമാസം 50/-രൂപ  നിരക്കിൽ ഒരു വർഷം 600/-രൂപ  ബോർഡില്‍ അടയ്‌ക്കേണ്ടതാണ്. രജിസ്റ്റർ ചെയ്ത തയ്യല്‍ തൊഴിലാളികൾക്ക് 60 വയസ്സ് തികയുമ്പോൾ ബോർഡിൽ നിന്ന് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നല്കുന്നതാണ്. കൂടാതെ റിട്ടയറായ അംഗങ്ങൾക്ക് മാസം 1600 രൂപ പെൻഷനായും ലഭിക്കുന്നതാണ്. സജീവമായ അംഗങ്ങൾക്ക് വിവാഹാനുകൂല്യം, പ്രസവാനുകൂല്യം, സ്കോളർഷിപ്പ്, ക്യാഷ് അവാർഡ്, ചികിത്സാ ധനസഹായം, മരണാനന്തര ധനസഹായം, കുടുംബ പെൻഷൻ, അവശതാ പെൻഷൻ പോലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നു. കേരളത്തിലെ 14 ജില്ലകളിലും കൂടി ഏകദേശം 8 ലക്ഷത്തോളം അംഗങ്ങൾ ഇതുവരെ രജിസ്റ്റർ ചെയ്തു. ഏകദേശം 80000 റിട്ടയർ തൊഴിലാളികൾക്ക് ഈ ബോർഡ് പെൻഷൻ ആനുകൂല്യങ്ങൾ നല്കുന്നു. ഒരു വർഷം 160 കോടി രൂപയാണ് പെൻഷൻ ഇനത്തില്‍ മാത്രം വിതരണം ചെയ്യുന്നത്. കഴിഞ്ഞ 5 വർഷത്തിനിടയില്‍ 210 കോടി രൂപയാണ് മറ്റു ആനുകൂല്യങ്ങളായി അംഗങ്ങൾക്ക് നല്കിയത്. വരും വർഷങ്ങളില്‍ ഇത് സ്വാഭാവികമായും വർദ്ധിക്കും.

പകര്‍പ്പവകാശം © 2016 കേരളാ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌. രൂപകല്‍പന ചെയ്തത് കെല്‍ട്രോണ്‍.