1. പ്രസവാനുകുല്യം(01.10.08 മുതൽ 2000/- രൂപ) 2 പ്രാവശ്യം
∗ കുട്ടിയുടെ ജനന സര്ട്ടിഫിക്കറ്റിന്റെയും അംഗത്തിന്റെ ക്ഷേമനിധി തിരിച്ചറിയൽ കാർഡ്, പാസ്ബുക്ക് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
∗ മൂന്ന് മാസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം.
∗ അംഗത്തിന് 1 വർഷം സർവ്വീസ് നിർബന്ധം.
∗ നിര്ദ്ധിഷ്ട ഫാറത്തിലുള്ള അപേക്ഷ
2. വിവാഹാനുകൂല്യം(01.10.08 മുതൽ 2000/- രൂപ) 2 പ്രാവശ്യം
∗ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നോ രജിസ്‌ട്രേഷൻ വകുപ്പിൽ നിന്നോ അനുവദിക്കുന്ന വിവാഹ സര്ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
∗ ക്ഷേമനിധി തിരിച്ചറിയൽ കാർഡ്, പാസ്ബുക്ക് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
∗ മൂന്ന് മാസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം.
∗ അംഗത്തിന് മൂന്ന് വർഷത്തെ സർവ്വീസ് നിർബന്ധം.
∗ പുരുഷ അംഗങ്ങൾക് 1000/- രൂപ.
∗ നിര്ദ്ധിഷ്ട ഫാറത്തിലുള്ള അപേക്ഷ.
3. ചികിത്സാ ധനസഹായം (പരമാവധി 5000 രൂപ വരെ- ഒരു പ്രാവശ്യം)
∗ നിര്ദ്ധിഷ്ട ഫാറത്തിലുള്ള അപേക്ഷ.
∗ സർക്കാർ സർവ്വീസിലെ അസിസ്റ്റന്റ് സർജനിൽ കുറയാത്ത റാങ്കിലുള്ള ഡോക്ടറിൽ നിന്നുള്ള ചികിത്സ സംബന്ധിച്ച സർട്ടിഫിക്കറ്.
∗ മാരകമല്ലാത്ത അസുഖങ്ങളുടെ ചികിത്സയ്ക്ക് 1000 രൂപവരെ.
∗ ഹൃദയം, വൃക്ക എന്നിവ സംബന്ധിച്ച രോഗങ്ങൾ, ക്യാൻസർ, ബ്രയിൻട്യൂമർ, തളർവാതം എന്നിവയെ തുടർന്നുള്ള ചികിത്സ, ശസ്ത്രക്രിയ
എന്നിവയ്ക്ക് 5000 രൂപവരെ ധനസഹായം അനുവദിക്കുന്നു.
∗ ക്ഷേമനിധി തിരിച്ചറിയൽ കാർഡ്, പാസ്ബുക്ക് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
∗ ഡിസ്ചാർജ് ചെയ്ത് മൂന്ന് മാസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം.
∗ അംഗത്തിന് 3 വർഷം സർവ്വീസ് നിർബന്ധം.
4. റിട്ടയർമെന്റ് പെൻഷൻ (അപേക്ഷയും അനുബന്ധരേഖകളും 2 കോപ്പി വീതം)(01.04.14 മുതൽ മിനിമം 600/- രൂപ)
∗ ഫോറം നമ്പർ 10 എ യിൽ തയ്യാറാക്കിയ പെൻഷൻ അപേക്ഷ.
∗ ക്ഷേമനിധി തിരിച്ചറിയൽ കാർഡും പാസ്സ്‌ബുക്കും(അസ്സലും കോപ്പിയും).
∗ ഭാര്യാ ഭർത്താവ് എന്നിവർ ചേർന്നുള്ള ഫോട്ടോ.
∗ സർക്കാരിൽ നിന്ന് സമാന രീതിയിലുള്ള പെൻഷൻ ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം.
∗ പെൻഷൻ തീയതിക്ക് ശേഷം 90 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം.
∗ അംഗത്തിന് 3 വർഷം സർവ്വീസ് നിർബന്ധം.
5. അവശതാ പെൻഷൻ (അപേക്ഷയും അനുബന്ധരേഖകളും 2 കോപ്പി വീതം)(മിനിമം പെൻഷൻ തുക)
∗ ഫോറം നമ്പർ 10 സിയിൽ തയ്യാറാക്കിയ പെൻഷൻ അപേക്ഷ.
∗ ശാരീരിക അവശത തെളിയിക്കുന്നതിന് മെഡിക്കൽ ബോർഡിൻറെ സർട്ടിഫിക്കറ്റ്.
∗ ക്ഷേമനിധി തിരിച്ചറിയൽ കാർഡും പാസ്സ്‌ബുക്കും(അസ്സലും കോപ്പിയും).
∗ സർക്കാരിൽ നിന്ന് സമാന രീതിയിലുള്ള പെൻഷൻ ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം.
∗ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ.
6. കുടുംബ പെൻഷൻ (അപേക്ഷയും അനുബന്ധരേഖകളും 2 കോപ്പി വീതം)(മിനിമം പെൻഷൻ തുക)
∗ ഫോറം നമ്പർ 10 സിയിൽ തയ്യാറാക്കിയ പെൻഷൻ അപേക്ഷ.
∗ പെന്ഷനറുടെ മരണ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
∗ മരിച്ച പെന്ഷനറുടെ കുടുംബത്തെ സംബന്ധിച്ച് വില്ലേജ് ഓഫീസറിൽ നിന്നും ലഭിച്ച അവകാശ സർട്ടിഫിക്കറ്റ്.
∗ ക്ഷേമനിധി പെൻഷൻ ബുക്ക്.
∗ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ.
7. ശവസംസ്കാര ചെലവ് / മരണാനന്തര കർമത്തിനുള്ള ചെലവ് (1000/-)
∗ അംഗത്തിന്റെ മരണസർട്ടിഫിക്കറ് സാക്ഷ്യപ്പെടുത്തി തിരിച്ചറിയൽ കാർഡും, പാസ്സ്‌ബുക്കും(അസ്സൽ) സഹിതം
നോമിനി/അവകാശി/എന്നിവരിൽ ആരെങ്കിലും അപേക്ഷ ജില്ലാ ഓഫീസർക് നൽകണം.
∗ നിര്ദ്ദിഷ്ട അനുബന്ധം (1) ഫാറത്തിലുള്ള അപേക്ഷയും കോപ്പിയും.
8. മരണാനന്തര ധനസഹായം (10000+ അടച്ച തുക)
∗ ഫോറം 9 ൽ തയ്യാറാക്കിയ ധനസഹായ അപേക്ഷ.
∗ മരണസർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
∗ മരിച്ച അംഗത്തിന്റെ ക്ഷേമനിധി തിരിച്ചറിയൽ കാർഡും, പാസ്സ്‌ബുക്കും(അസ്സൽ).
∗ അപേക്ഷിക്കുന്ന അവകാശിയുടെ തിരിച്ചറിയൽ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
9. സ്കോളർഷിപ്
∗ നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ഓഫീസ് സീൽ പതിപ്പിച്ച ഫോറത്തിൽ മാത്രം(സ്‌കൂൾ/കോളേജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയത് ).
∗ യോഗ്യതാ പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
∗ രക്ഷകർത്താവിന്റെ ക്ഷേമനിധി അംഗത്യ കാർഡിന്റേയും പാസ്സ്‌ബുക്കിന്റെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
∗ ക്ലാസ് തുടങ്ങി 3 മാസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം.
∗ അംഗത്തിന് ഒരു വർഷത്തെ സർവ്വീസ് ഉണ്ടായിരിക്കണം.
∗ തെരഞ്ഞെടുത്ത ബിരുദ - ബിരുദാനന്തര ഡിപ്ലോമ - ഐ.റ്റ.സി കോഴ്‌സുകളിൽ പഠിക്കുന്ന ഓരോ ജില്ലയിലെയും യോഗ്യതാ പരീക്ഷയിൽ
ഉയർന്ന മാർക്ക് നേടുന്ന രണ്ട് വിദ്യാർത്ഥികൾക്ക് വീതം ഓരോ കോഴ്‌സിനും 600/- രൂപ മുതൽ 5000/- രൂപ വരെ അനുവദിക്കുന്നു.
10. ക്യാഷ്അവാർഡ്
∗ നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ, തിരിച്ചറിയൽ കാർഡ്, പാസ്ബുക്ക്, മാർക്ക് ലിസ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
സഹിതം, റിസൾട്ട് വന്ന് മൂന്ന് മാസത്തിനുള്ളിൽ അപേക്ഷ നൽകണം.
∗ അംഗത്തിന് 1 വർഷം സർവ്വീസ് ഉണ്ടായിരിക്കണം.
∗ എസ്.എസ്.എൽ.സി, +1 , +2 കോഴ്‌സുകളിൽ എല്ലാ വിഷയത്തിനും ഫുൾ A+ മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് 1000/- രൂപ വീതം.
പ്രത്യേക നിർദ്ദേശങ്ങൾ
1. ആനുകൂല്യ അപേക്ഷകളോടൊപ്പം ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകളിലും, തയ്യൽ തൊഴിലാളി ക്ഷേമനിധി രേഖകളിലും പേര് ,വിലാസം
എന്നിവയിലെന്തെങ്കിലും വ്യത്യാസം വരുന്ന പക്ഷം one and the same certificate, വില്ലേജ് ഓഫീസർ/ഗസറ്റഡ് ഓഫീസർ
എന്നിവരിൽ നിന്നും വാങ്ങി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
2. നിശ്ചിത സമയപരിധി കഴിഞ്ഞ് 6 മാസം വരെ വൈകി സമർപ്പിക്കുന്ന അപേക്ഷകൾക്കൊപ്പം അപേക്ഷ സമർപ്പിക്കാനുണ്ടായ
കാലതാമസം വ്യക്തമാക്കി കൊണ്ടുള്ള മാപ്പപേക്ഷ കൂടി ജില്ലാ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
3. ആനുകൂല്യങ്ങൾ ബാങ്ക് അക്കൗണ്ട് വഴി നൽകുന്നതാണ്.
4. ഒരു വര്ഷം(12 മാസം)വരെ അംശാദായം അടയ്‌ക്കാതിരുന്നാൽ അംഗത്യം നഷ്ടമാകുന്നതാണ്. നഷ്‌ടമായ അംഗത്യം രണ്ടു തവണ
വരെ മാത്രമെ പുനഃസ്ഥാപിച്ചു നല്കാൻ നിയമപ്രകാരം വ്യവസ്ഥയുള്ളു. കുടിയിക വരുത്തിയ കാലയളവിൽ സമർപ്പിക്കുന്ന
അപേക്ഷയ്ക്ക് ആനുകൂല്യം അനുവദിക്കുന്നതല്ല.
5. ക്ഷേമനിധിയിൽ നിന്നുള്ള ധനസഹായത്തിന് അപേക്ഷിക്കുമ്പോൾ തൊഴിലാളികൾ അപേക്ഷയോടൊപ്പം ബാങ്ക് അക്കൗണ്ട് നമ്പർ,
IFSC നമ്പർ എന്നിവ തെളിയിക്കുന്ന ബാങ്ക് പാസ്സ്‌ബുക്കിന്റെ പകർപ്പ് കൂടി സമർപ്പിക്കേണ്ടതാണ്.
ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്യുന്നതിന്
∗ ഒന്നാം നമ്പർ ഫാറത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതും അതോടൊപ്പം വയസ്സ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും തൊഴിലുടമയിൽ
നിന്നോ സ്ഥലം അസിസ്റ്റന്റ് ലേബർ ഓഫീസറിൽ നിന്നോ 1926 ലെ ട്രേഡ് യൂണിയൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള
സംസ്ഥാനത്തെ ഏതെങ്കിലും തൊഴിലാളി സംഘടനകളിൽ നിന്നോ ലഭിച്ചിട്ടുള്ള തൊഴിൽ പരിചയ സംബന്ധമായ
സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.
∗ രജിസ്ട്രേഷൻ ഫീസ് = 15 രൂപ
∗ ഒരു മാസത്തെ അംശദായം = 20/- രൂപ